Connect with us

Kerala

വിസ്ഡം അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വകലാശാലകളുടെ എന്‍ട്രന്‍സില്‍ മിന്നും വിജയം

Published

|

Last Updated

നാടുകാണി: വിസ്ഡം എജ്യുക്കേഷനല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ(വെഫി) ക്കു കീഴില്‍ തളിപ്പറമ്പ് അല്‍മഖര്‍ ബദ്രിയ്യാ നഗറില്‍ പ്രവര്‍ത്തിച്ചു വരുന്ന വിസ്ഡം സിവില്‍ സര്‍വ്വീസ് അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളിലെ എന്‍ട്രന്‍സ് എക്‌സാമില്‍ മിന്നുന്ന വിജയം. ദേശീയ സര്‍വ്വകലാശാലകളായ ജാമിഅ മില്ലിയ്യ, അലിഗഡ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി.പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത്. എന്‍ട്രന്‍സ് എക്‌സാം ട്രെയിനര്‍ നജ്മുദ്ധീന്‍ സഖാഫി മൂര്‍ക്കനാടിന്റെ നേതൃത്വത്തില്‍ മത ഭൗതിക വിദ്യാഭ്യാസവും മികച്ച സിവില്‍ സര്‍വ്വീസ് പരിശീലനവും പ്രസ്ഥുത പദ്ധതിക്ക് കീഴില്‍ ഉറപ്പു വരുത്തിയിരുന്നു.

ജാമിഅ മില്ലിയ്യ പ്രവേശന പരീക്ഷയില്‍ നാലാം റാങ്ക് ഉള്‍പ്പെടെ നിരവധി ഉന്നത റാങ്കുകളാണ് വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കിയത്. മലപ്പട്ടം സ്വദേശി മുഹമ്മദ് തശ്രീഫാണ് നാലാം റാങ്ക് കരസ്ഥമാക്കിയത്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ പഞ്ച വത്സര പൊളിറ്റിക്കല്‍ സയന്‍സ് ബാച്ചിലേക്ക് നടന്ന പ്രവേശന പരീക്ഷയില്‍ അബ്ദുല്‍ ഖാദര്‍ അമ്ബത്തി രണ്ടാം റാങ്കും മുഹമ്മദ് റാഫി തൊണ്ണൂറ്റി ഒമ്പതം റാങ്കും നേടി. അലിഗഡ് യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷയില്‍ ഒ.ബി.സി വിഭാഗത്തില്‍ മുഹമ്മദ് സിറാജ് മുപ്പത്തിയാറാം റാങ്കും, മുഹമ്മദ് ഫിറാസ് മുപ്പത്തിയേഴാം റാങ്കും കരസ്ഥമാക്കി. മറ്റു വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും മികച്ച വിജയമാണ് കരസ്ഥമാക്കിയത്. വിസ്ഡം ഡയറക്ടര്‍ അബ്ദുസ്സ്വമദ് മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി, മര്‍സൂഖ് മാസ്റ്റര്‍ എന്നിവര്‍ വിജയികളെ അനുമോദിച്ചു. അല്‍ മഖര്‍ നാടുകാണി കാ വെച്ച് നടന്ന അനുമോദന ചടങ്ങ് അല്‍ മഖര്‍ പ്രസിഡണ്ട് ചിത്താരി കെ.പി ഹംസ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ. പി അബൂബക്കര്‍ മുസ്ല്യാര്‍ പട്ടുവം അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.പി മുഹമ്മദ്, അല്‍ മഖര്‍ ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പള്‍ പ്രൊഫ. അബ്ദുല്‍ ഗഫൂര്‍ ബാഖവി പെരുമുഖം, കണ്ണൂര്‍ ജില്ലാ അസ്സി. ഖാസി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ ജനറല്‍ സിക്രട്ടറി പ്രൊഫ. അബ്ദുല്‍ ഹകീം സഅദി, പ്രൊഫ. മുഹ്യിദ്ധീന്‍ ഫൈസി കയരളം, പ്രൊഫ. മുഹമ്മദ് കുഞ്ഞി ബാഖവി മുട്ടില്‍ എന്നിവര്‍ സംബന്ധിച്ചു

---- facebook comment plugin here -----

Latest