Connect with us

Kerala

മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് ശോഭ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ശോഭ സുരേന്ദ്രന്‍. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ ഔദാര്യത്തിലാണ് പിണറായി വിജയന്‍ ഇറങ്ങി നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.ബി.ജെ.പിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. 18 സംസ്ഥാനങ്ങളില്‍ ഭരണമുള്ള പാര്‍ട്ടിയാണ് ബി.ജെ.പി.
അവിടെയുള്ള സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ ഔദാര്യത്തിലാണ് കഴിയുന്നതെന്ന് മറക്കരുത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പിണറായിയുടെയും കോടിയേരിയുടെയും തണലിലാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നതെന്നും കേരളത്തില്‍ ഇനി ഒരു ഭാര്യയുടെയും താലിമാല പൊട്ടിച്ചെറിയാന്‍ അനുവദിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Latest