ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Posted on: July 24, 2017 8:50 pm | Last updated: July 24, 2017 at 8:50 pm
SHARE

കൊച്ചി: സംസ്ഥാനത്ത് ബുധനാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കേരളത്തിലെ ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത കര്‍ണാടക ഹൈക്കോടതി വിധിയുടെ പേരിലാണ് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുന്നത്. ഇതിനോട് യോജിക്കാന്‍ കഴിയില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ സെക്രട്ടറി രാജു അപ്‌സര വ്യക്തമാക്കി.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തിലേക്ക് യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക എന്‍.ഐ.എ കോടതി തള്ളിയതില്‍ പ്രതിഷേധിച്ചായിരുന്നു ബുധനാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ പി.ഡി.പി ആഹ്വാനം ചെയ്തത്.
ബുധനാഴ്ച രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍

LEAVE A REPLY

Please enter your comment!
Please enter your name here