ഗള്‍ഫില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദ സര്‍ക്കുലറിന് സ്റ്റേ

48 മണിക്കൂര്‍മുമ്പേ അനുമതി വേണമെന്ന സര്‍ക്കുലര്‍ ഹൈക്കോടതിയാണ് സ്‌റ്റേ ചെയ്തത്
Posted on: July 24, 2017 2:07 pm | Last updated: July 24, 2017 at 3:42 pm
SHARE

ഗള്‍ഫില്‍ നിന്ന് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍മുമ്പേ അനുമതി വേണമെന്ന സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. നിബന്ധനക്കെതിരെ പ്രവാസ ലോകത്ത് നിന്ന് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമ്പോള്‍ നിര്‍ദിഷ്ട വിമാനത്താവളത്തില്‍ എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നായിരുന്നു ഉത്തരവ്.