ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Posted on: July 24, 2017 8:53 am | Last updated: July 24, 2017 at 10:37 am

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിലെ ഗൂഢാലോചനക്ക് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

ഇതേത്തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നു 21ന് പ്രോസിക്യൂഷന്റെയും പ്രതി ഭാഗത്തിന്റെയും വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി ഹരജി ഇന്ന് വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് മുഖ്യ സൂത്രധാരനാണെന്നും ജാമ്യം അനുവദിക്കരുതെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവത്തിന്റെ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ സിംഗിള്‍ ബെഞ്ചില്‍ വാദിച്ചത്. ഇതോടൊപ്പം മുദ്രവെച്ച കവറില്‍ കേസ് ഡയറിയും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് സിംഗിള്‍ബഞ്ച് വിധി പറയാന്‍ മാറ്റിയത്.