Connect with us

National

പരപ്പന അഗ്രഹാര ജയിലില്‍ ശശികല ഇനി സാധാരണ തടവുകാരി

Published

|

Last Updated

ബെംഗളൂരു: എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികലയ്ക്ക് ബെംഗളൂരു ജയിലില്‍ ലഭിച്ച സൗകര്യങ്ങള്‍ പൂര്‍ണമായി ഇല്ലാതാകുന്നു.

പുതുതായി ചുമതലയേറ്റ ജയില്‍ എ ഡി ജി പി എന്‍ എസ് മേഘരിക് ജയില്‍ ചട്ടങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് പുതിയ അവസ്ഥ നിലവില്‍ വന്നത്. സുഖസൌകര്യങ്ങള്‍ ഒന്നൊന്നായി ശശികലയ്ക്ക് ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. ജയിലില്‍ ലഭിച്ച “വി ഐ പി” പരിഗണനയാണ് പുതിയ എ ഡി ജി പിയുടെ വരവോടെ ഇല്ലാതായത്. ശശികല വീണ്ടും സാധാരണ തടവുകാരിയായി. സന്ദര്‍ശകരെ കാണാന്‍ പ്രത്യേക മുറിയും ഇഷ്ടഭക്ഷണമൊരുക്കാന്‍ അടുക്കള സംവിധാനവും ലഭിച്ചിരുന്നു. ജയിലിലെ വനിതാ സെല്ലില്‍ ആത്മകഥാ രചനയില്‍ മുഴുകിയിരിക്കുകയായിരുന്ന ശശികല വളരെ വേഗം ജയില്‍വേഷമായ വെള്ളസാരിയിലേക്കു മാറി സാധാരണ തടവുകാരിയായി. ജയിലില്‍ ശശികലയ്ക്ക് വി ഐ പി പരിഗണന ലഭിക്കുന്നുവെന്നതുള്‍പ്പെടെ ജയിലില്‍ നടക്കുന്ന ചട്ടലംഘനങ്ങള്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് ഡി ഐ ജിയായിരുന്ന ഡി രൂപയെ ട്രാഫിക് വിംഗിലേക്ക് സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്ന് ആരോപിച്ചാണ് സ്ഥലം മാറ്റം. ജയില്‍ ഡി ജി പിയായ സത്യനാരായണറാവുവിനെയും സൂപ്രണ്ട് കൃഷ്ണകുമാറിനെയും സ്ഥലം മാറ്റിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങളോട് താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് രൂപ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest