യുവനടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചയാള്‍ പിടിയില്‍

Posted on: July 23, 2017 12:37 pm | Last updated: July 23, 2017 at 12:37 pm

കൊച്ചി: സാമൂഹിക മാധ്യമങ്ങള്‍ വഴി അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി കിരണ്‍ ആണ് അറസ്റ്റിലായത്.

വാട്‌സ് ആപ്പിലൂടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.