വിന്‍സന്റിന് എതിരായ ആരോപണം ഗൂഢാലോചന: പരാതിക്കാരിയുടെ സഹോദരി

Posted on: July 23, 2017 12:12 pm | Last updated: July 23, 2017 at 9:36 pm

തിരുവനന്തപുരം: വിഎന്‍സന്റ് എംഎല്‍എക്ക് എതിരായ ആരോപണം ഗൂഢാലോചനയാണെന്ന് പരാതിക്കാരിയുടെ സഹോദരി. പരാതിക്കാരി കഴിഞ്ഞ പത്ത് വര്‍ഷമായി മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണെന്നും അവര്‍ പറഞ്ഞു.

എംഎല്‍എയെ തങ്ങള്‍ക്ക് ചെറുപ്പം മുതലേ അറിയാം. അദ്ദേഹം അത്തരക്കാരനല്ല. ഈ വിധത്തിലുള്ള പരാതികള്‍ സഹോദരി ഇതിനു മുമ്പും ഉന്നയിച്ചിട്ടുണ്ട്. എല്‍ഡിഎഫ് പ്രവര്‍ത്തകനായ സഹോദരനാണ് ആരോപണങ്ങള്‍ക്കും ഗൂഢാലോചനക്കും പിന്നില്ലെന്നും അവര്‍ വ്യക്തമാക്കി. സഹോദരന് എംഎല്‍എ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാത്തതിലുള്ള പ്രതികാരമാണ് ഇതിന് കാരണമെന്നും ഒരു സ്വകാര്യ ചാനലിനോട് അവര്‍ വെളിപ്പെടുത്തി.