National
സമാജ് വാദി പാര്‍ട്ടി നേതാവ് യോഗത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു


അഖിലേഷ് യാദവ് ആശുപത്രിയിൽ എത്തിയപ്പോൾ
ന്യൂഡല്‍ഹി: മുതിര്‍ന്ന സമാജ് വാദി പാര്‍ട്ടി നേതാവ് ഉമ ശങ്കര്‍ ചൗധരി (60) പാര്‍ട്ടി യോഗത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. അഖിലേഷ് യാദവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
യോഗം നിര്‍ത്തിവെച്ച് അഖിലേഷ് യാദവ് ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഉമയുടെ വേര്‍പാട് പാര്‍ട്ടിക്ക് കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----