Connect with us

Eranakulam

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ളശ്രമം പരാജയപ്പെട്ടു

Published

|

Last Updated

കൊച്ചി: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാനുള്ളശ്രമം പരാജയപ്പെട്ടു. ഹൈക്കോടതി മീഡിയേഷന്‍ കമ്മിറ്റി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. 20,000 രൂപ അടിസ്ഥാനശമ്പളം വേണമെന്ന ആവശ്യത്തില്‍ നഴ്‌സുമാര്‍ ഉറച്ചുനിന്നു. എന്നാല്‍ നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചു. ഇതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികളും നഴ്‌സിംഗ് സംഘടനകളുടെ പ്രതിനിധികളുമായാണ് മീഡിയേഷന്‍ കമ്മിറ്റി ചര്‍ച്ചനടത്തിയത്.

നാളെ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുമെന്ന് നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു.

നഴ്‌സുമാരുടെ വേതനം സംബന്ധിച്ച സുപ്രീംകോടതിയുടെ നിര്‍ദേശം നടപ്പിലാക്കണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.

അതേസമയം ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഢ ലോക്‌സഭയില്‍ പറഞ്ഞു.

നഴ്‌സുമാരുടെ പ്രശ്‌നം ഗൗരവമേറിയതാണ്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഴ്‌സുമാര്‍ക്ക് ശമ്പളം നല്‍കണം. ഇത് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. ആവശ്യമെങ്കില്‍ ഇതിനായി ചട്ടം രൂപവത്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.