രാഷ്ട്രീയത്തിലിങ്ങാന്‍ കമല്‍ഹാസനെ വെല്ലുവിളിച്ച് തമിഴ്‌നാട് ധനമന്ത്രി

Posted on: July 18, 2017 11:44 am | Last updated: July 18, 2017 at 11:50 am

ചെന്നൈ: രാഷ്ട്രീയത്തിലിങ്ങാന്‍ തമിഴ് നടന്‍ കമല്‍ഹാസനെ വെല്ലുവിളിച്ച് തമിഴ്‌നാട് ധനമന്ത്രി ഡി ജയകുമാര്‍. സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് താരത്തിന്റെ ശീലമായിരിക്കുകയാണ്. എന്തുകൊണ്ട് ജയലളിത ഭരിച്ചു കൊണ്ടിരുന്നുപ്പോള്‍ല ഈ താരം മൗനം പാലിച്ചുവെന്നും മന്ത്രി ചോദിച്ചു.

തമിഴ്‌നാട് സര്‍ക്കാരില്‍ അഴിമതി തുടര്‍ക്കഥയാവുന്നുവെന്ന കമല്‍ഹാസന്റെ അഭിപ്രായ പ്രകടനത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ്സിന്റെ തമിഴ് പതിപ്പ് കമല്‍ഹാസന്‍ കൈകാര്യം ചെയ്യുന്നതിനെതിരേയും വലിയ വിമര്‍ശനം ഉയരുന്നുണ്ട്.

തമിഴ് സംസ്‌കാരത്തെ കരിവാരിത്തേക്കാനാണ് ഈ പരിപാടിയിലൂടെ അദ്ദേഹം ശ്രമിക്കുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പരിപാടി നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. കമലിന്റെ ബിഗ് ബോസ്സ് ഷോയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു സംസ്ഥാന നിയമന്ത്രി സിവി ഷണ്‍മുഖം അഭിപ്രായപ്പെട്ടത്.