അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനിയും സമയം നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: July 17, 2017 8:44 pm | Last updated: July 18, 2017 at 10:40 am

ന്യൂഡല്‍ഹി: രാജ്യത്ത് അസാധുവാക്കപ്പെട്ട പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി സമയം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇനിയും സമയം അനുവദിച്ചാല്‍ കള്ളപ്പണം തടയാനുള്ള സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തടസമാകുമെന്നും കേന്ദ്രം നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ റദ്ദാക്കിയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ പൗരന്മാരെ അനുവദിക്കണമെന്ന് ജൂലൈ നാലിന് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ മാസം 17 നു മുന്‍പ് ഇക്കാര്യത്തില്‍ മറുപടി അറിയിക്കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
നോട്ടു മാറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം