ചാനലുകളും പത്രങ്ങളും ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണെന്ന് മാമുക്കോയ

Posted on: July 17, 2017 5:43 pm | Last updated: July 17, 2017 at 5:43 pm

കോഴിക്കോട്: കേരളത്തിലെ ചാനലുകളും പത്രങ്ങളും കുറച്ചു നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണെന്ന് നടന്‍ മാമുക്കോയ. മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് അറിയാന്‍. മലയാളികള്‍ രാഷ്ട്രീയ ബോധവും സംസ്‌കാരവും ഉള്ളവരാണെന്നു പറയാറുണ്ട്. ഈ വാര്‍ത്തയുടെ പിന്നാലെ എല്ലാവരും പോകുമ്പോള്‍ ഇതൊന്നും ഇല്ലാത്തവരാണ് മലയാളികള്‍ എന്നു തെളിഞ്ഞു മാമുക്കോയ പറഞ്ഞു.

 

കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന ‘അറേബ്യന്‍ ഫ്രെയിംസ്’ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേളയിലാണ് മാമുക്കോയയുടെ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്.