ഡല്‍ഹിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു

Posted on: July 17, 2017 11:48 am | Last updated: July 17, 2017 at 12:46 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സഹപാഠികളുടെ മര്‍ദനമേറ്റ് അഞ്ചാം ക്ലാസുകാരന്‍ മരിച്ചു. വിശാല്‍ (11) എന്ന വിദ്യാര്‍ഥിയാണ് ഡല്‍ഹിയിലെ സഫ്ദര്‍ജുംഗ് ആശുപത്രിയില്‍ മരിച്ചത്.

വടക്കന്‍ ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. വെള്ളിയാഴ്ച വിശാലും മൂന്ന് സഹപാഠികളും തമ്മില്‍ ക്ലാസില്‍ നിസ്സാര പ്രശ്‌നത്തെ ചൊല്ലി വഴക്കുണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.

ശനിയാഴ്ച കടുത്ത വയറുവേദനയെ തുടര്‍ന്ന് വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുറമേ മുറിവുകളില്ലെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്ന് രോഹിണി ഡെപ്യൂട്ടി കമ്മിഷണര്‍ ഋഷിപാല്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മരണകാരണം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.