Connect with us

Gulf

ഇസ്‌ലാമിക യുവ പണ്ഡിതര്‍ക്ക് സ്വീകരണം നല്‍കി

Published

|

Last Updated

ദുബൈ: ഷാര്‍ജ ഇസ്‌ലാമിക് ഫോറം സംഘടിപ്പിക്കുന്ന 17ാമത് അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിത സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിച്ചേര്‍ന്ന ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ദുബൈ മര്‍കസില്‍ സ്വീകരണം നല്‍കി. കേരളത്തിലെ കോഴിക്കോട് മര്‍കസിന്റെ കീഴിലുള്ള വിവിധ കോളജുകളില്‍ നിന്നുള്ളവരും ജാമിഅ സഅദിയ്യ, കുറ്റിയാടി സിറാജുല്‍ ഹുദാ, മടവൂര്‍ സി എം സെന്റര്‍, കൊല്ലം ഖാദിസിയ, കാരക്കുന്ന് അല്‍ ഫലാഹ് തൂടങ്ങിയ സ്ഥാപനങ്ങളിലെ പണ്ഡിതരാണ് അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിത സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിച്ചേര്‍ന്നത്.

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആഗോളതലത്തിലുള്ള ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെയുള്ള സ്‌നേഹ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
ദുബൈ മര്‍കസില്‍ നടന്ന സ്വീകരണ ചടങ്ങില്‍ എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, അബ്ദുന്നാസര്‍ വാണിയമ്പലം, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബൂബക്കര്‍ കേളോത്ത്, അബ്ദുസ്സലാം മാസ്റ്റര്‍ കാഞ്ഞിരോട്, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, ഹാറൂന്‍ റഷീദ്, കെ എ യഹ്‌യ ആലപ്പുഴ സംബന്ധിച്ചു.