അമര്‍നാഥ് തീര്‍ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 മരണം

Posted on: July 16, 2017 4:57 pm | Last updated: July 16, 2017 at 4:58 pm

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 16 മരണം. ജമ്മു കാശ്മീരിലെ റാംബന്‍ ജില്ലയില്‍ ജമ്മു – ശ്രീനഗര്‍ ദേശീയ പാതയിലാണ് സംഭവം. 35 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അമ്പതില്‍ അധികം തീര്‍ഥാടകര്‍ ബസിലുണ്ടായിരുന്നു.

സൈനികരുടെ സഹായത്തോടെയാണ് അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ െൈസനിക ഹെലികോപ്റ്ററുകളില്‍ ആശുപത്രിയില്‍ എത്തിച്ചു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടുക്കം രേഖപ്പെടുത്തി.