നെഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകള്‍ക്കുള്ള ചാര്‍ജും എസ്ബിഐ കുറച്ചു

Posted on: July 13, 2017 8:22 pm | Last updated: July 13, 2017 at 8:25 pm

മുംബൈ: ഇന്റര്‍നെറ്റ് / മൊബൈല്‍ ബാങ്കിംഗ് വഴിയുള്ള നെഫ്റ്റ് (NEFT), ആര്‍ടിജിഎസ് ട്രാന്‍സ്ഫറുകള്‍ക്ക് ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് എസ്ബിഐ 75 ശതമാനം വരെ കുറച്ചു. പുതിയ നിരക്കുകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

NEFT transactions
Amount Charges for branch channel Charges for net and mobile banking (exclusive of GST)
(exclusive of GST) Old Revised
Up to Rs.10,000/- Rs.2.50/- Rs.2/- Rs.1/-
From Rs.10,001/- to Rs.1 lakh Rs.5/- Rs.4/- Rs.2/-
Above Rs.1 lakh up to Rs.2 lakh Rs.15/- Rs.12/- Rs.3/-
Above Rs.2 lakh Rs.25/- Rs.20/- Rs.5/-
RTGS transactions
From Rs.2 lakh to Rs.5 lakh Rs.25/- Rs.20/- Rs.5/-
Above Rs.5 lakh Rs.50/- Rs.40/- Rs.10/-

നെഫ്റ്റ് ട്രാന്‍സ്ഫറിന് 10,000 രൂപ വരെ രണ്ട് രൂപ ഈടാക്കിയിരുന്നത് ഒരു രൂപയാക്കി കുറച്ചു. 10,000 മുതല്‍ ഒരു ലക്ഷം രൂപ വരെ ഇടപാടുകള്‍ക്ക് 4 രൂപയുണ്ടായിരുന്നത് രണ്ട് രൂപയാക്കി കുറച്ചു. പുതിയ നിരക്കുകളിലേക്ക് 18 ശതമാനം ജിഎസ്ടി കൂടി കൂടും.

എെഎംപിഎസ് ട്രാൻസ്ഫറിനുള്ള നിരക്കുകളും കഴിഞ്ഞ ദിവസം എസ്ബിഎെ കുറച്ചിരുന്നു.