ഗംഗാനദിതീരത്ത് മാലിന്യം നിക്ഷേപിച്ചാല്‍ 50,000 രൂപ പിഴ

Posted on: July 13, 2017 2:29 pm | Last updated: July 13, 2017 at 2:29 pm

ന്യൂഡല്‍ഹി: ഗംഗാനദിതീരത്ത് മാലിന്യം നിക്ഷേപിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചു. നിരോധനം ലംഘിച്ചാല്‍ 50,000 രൂപവരെ പിഴയീടാക്കണമെന്നും ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നു. നദീ തീരത്തിന് 500 മീറ്റര്‍ പരിധിയില്‍ മാലിന്യം നിക്ഷേപിക്കുന്നതാണ്  നിരോധിച്ചത്.