നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അഡ്വ. എ.സുരേശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ

Posted on: July 12, 2017 11:10 pm | Last updated: July 13, 2017 at 9:53 am

കൊച്ചി: യുവനടി അക്രമിക്കപ്പെട്ട സംഭവത്തില്‍ അഡ്വ. എ.സുരേശനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചു. സംഭവത്തില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് നടിയും കുടുംബവും അപേക്ഷിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. സൗമ്യവധ കേസിലും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഇദ്ദേഹം. കേസ് കുറ്റമറ്റ രീതിയില്‍ നടത്താന്‍ വേണ്ടി കൂടിയാണ് തുടക്കത്തില്‍ത്തന്നെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിരിക്കുന്നത്.