ദിലീപുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു

Posted on: July 12, 2017 3:08 pm | Last updated: July 12, 2017 at 5:34 pm

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നു. തൊടുപുഴയിലെ ശാന്തിഗിരി കോളജിലാണ്‌ ആദ്യം തെളിവെടുപ്പ് നടത്തുകയെന്നാണ് വിവരം. ശാന്തിഗിരി കോളജില്‍ ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് നടിയെ ആക്രമിക്കാനുള്ള ഒരു ഗൂഢാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2016 നവംബര്‍ 16നായിരുന്നു ഇത്. തൊടുപുഴയിലെ തെളിവെടുപ്പിന് ശേഷം കൊച്ചിയിലെ വിവിധയിടങ്ങളിലും തെളിവെടുപ്പ് നടത്തും.