Connect with us

National

ജമ്മു കശ്മീരില്‍ മൂന്ന് ഹിസ്ബുള്‍ ഭീകരരെ വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബദ്ഗാമില്‍ സൈന്യം മൂന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ വധിച്ചു. മാഗം മേഖലയിലെ റഡ്പുഗ് ഗ്രാമത്തില്‍ ഇന്ന് രാവിലെ 7.30ഓടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്.

സിആര്‍പിഎഫും സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇവരുടെ പേര് വിവരങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നിരവധി തവണ വെടിവെപ്പ് നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.

Latest