നാല് സഊദി പൗരന്മാര്‍ക്ക് യമനില്‍ വധശിക്ഷ

Posted on: July 11, 2017 7:14 am | Last updated: July 11, 2017 at 10:14 am
SHARE

സന്‍അ: അല്‍ഖാഇദ തീവ്രവാദികളായ നാല് സഊദി പൗരന്മാരെ യമനില്‍ വധശിക്ഷ വിധിച്ചു. 14 യമന്‍ സൈനികരെ തലയറുത്ത് കൊന്ന കേസിലാണ് യമന്‍ തലസ്ഥാനമായ സന്‍അയിലെ കോടതി സഊദി പൗരന്മാര്‍ക്കെതിരെ വിധിയെഴുതിയത്.

ഹൂത്തികളുടെ നേതൃത്വത്തിലുള്ള മാധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്. അല്‍ഖാഇദയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ഇവരെന്ന് അല്‍ മസീറ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here