Connect with us

Eranakulam

അറസ്റ്റ് അനിവാര്യമെന്ന് പോലീസ് അറിയിച്ചപ്പോള്‍ ദിലീപ് പൊട്ടിക്കരഞ്ഞു

Published

|

Last Updated

കൊച്ചി: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനിടെ ദിലീപ് പൊട്ടിക്കരഞ്ഞു. അറസ്റ്റ് അനിവാര്യമെന്ന് അറിയിച്ചപ്പോഴാണ് ദിലീപ് പൊട്ടിക്കരഞ്ഞത്. തുടര്‍ന്ന് മകളെയും ബന്ധുക്കളെയും കാണണമെന്ന് ദിലീപ് പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ഈ ഘട്ടത്തില്‍ കാണാന്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

അതേസമയം ദിലീപിനെതിരെ കേസില്‍ 19 തെളിവുകളാണുള്ളത്. പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കുന്നത് കേട്ടെന്ന് സാക്ഷിമൊഴിയുണ്ട്. ഇത് കേസില്‍ നിര്‍ണായകമാകും.

ആക്രമിക്കപ്പെട്ട നടിയോട് തനിക്ക് വൈരാഗ്യമുണ്ടായിരുന്നുവെന്ന് ദിലീപ് പൊലീസിനോട് സമ്മതിച്ചു. തന്റെ കുടുംബജീവിതത്തില്‍ നടി നടത്തിയ ഇടപെട്ടലാണ് അവരോട് വൈരാഗ്യം കാരണം. തന്റെ വിവാഹമോചനത്തിലേക്ക് വഴി തുറന്നത് നടി നടത്തിയ ഇടപെടലായിരുന്നുവെന്നും ദിലീപ് പൊലീസിനോട് വെളിപ്പെടുത്തി.