Connect with us

Ongoing News

യമനില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കോളറ ബാധിച്ചു

Published

|

Last Updated

സന്‍അ: കോളറ ബാധിച്ച് യമനില്‍ മൂന്ന് ലക്ഷത്തോളം പേര്‍ ദുരിതത്തിലാണെന്ന് റെഡ് ക്രോസ്. ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ കഴിഞ്ഞ പത്ത് ആഴ്ചക്കിടെ മൂന്ന് ലക്ഷത്തിലധികമാളുകള്‍ ദുരിത ബാധിതരായി കഴിയുന്നുണ്ടെന്ന് റെഡ്‌ക്രോസിന്റെ അന്താരാഷ്ട്ര കമ്മിറ്റി വ്യക്തമാക്കി. സ്ത്രീകളും കുട്ടികളുമടക്കം 1700 കോളറ മരണം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷക്കാലമായി നീണ്ടുനില്‍കുന്ന ആഭ്യന്തര കലാപത്തെ തുടര്‍ന്ന് യമനിലെ ആരോഗ്യ, ജല, ശുചീകരണ സംവിധാനങ്ങളെല്ലാം താറുമാറായിട്ടുണ്ടെന്നും ഇത് അപകട തോത് വര്‍ധിച്ചതായും യു എന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നല്ല ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത കുറവാണ് കോളറ വ്യാപിക്കാന്‍ കാരണമാകുന്നത്. പട്ടിണി ദുരിതവും യമനിലെ പിടിച്ചുലച്ചിട്ടുണ്ട്.
ജൂണ്‍ 24ന് ലോക ആരോഗ്യ സംഘടന നടത്തിയ കണക്കെടുപ്പില്‍ രണ്ട് ലക്ഷം പേരായിരുന്നു കോളറ ബാധിച്ചത്. ഒരു ലക്ഷം പേര്‍ക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ബാധിച്ചത്. നിലവിലുള്ള ആശുപത്രികളെല്ലാം കോളറ രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്.