Kerala
മുന്‍ പോലീസ് മേധാവിയുടെ ഉള്ളില്‍ ഇത്ര വിഷമായിരുന്നോ?: എംകെ മുനീര്‍

തിരുവനന്തപുരം: വസ്തുതകളുടെ പിന്‍ബലമില്ലാത്ത ഈ ഗീബല്‍സിയന്‍ നുണകള്‍ക്ക് കേരളം മാപ്പ് തരില്ലെന്ന് എം.കെ മുനീര്‍ എംഎല്‍എ. മുന്‍ പോലീസ് മേധാവിയുടെ
ഉള്ളില്‍ ഇത്ര വിഷമായിരുന്നോവെന്നും അദ്ദേഹം ചോദിച്ചു. മത സ്പര്‍ധ വളര്‍ത്തുകയും വര്‍ഗീയതക്ക് വളമാകുകയും ചെയ്യുന്ന വസ്തുതാ വിരുദ്ധ പ്രചരണങ്ങള്‍ നടത്തിയ സെന്‍കുമാറിനെ യു.എ.പി.എ ഇട്ടു കേസെടുക്കണമെന്നും എംകെ മുനീര്‍ ഫേസ്ബുക്ക് പോസാസ്റ്റിലൂടെ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….
സെന്‍ കുമാറിന്റെ ബുദ്ധി കൊളളാം. കേന്ദ്രം വച്ചു നീട്ടുന്നത് വാങ്ങിയെടുക്കാമല്ലോ !!!!!
മുന്‍ പോലീസ് മേധാവിയുടെ
ഉള്ളില്‍ ഇത്ര വിഷമായിരുന്നോ?
വസ്തുതകളുടെ പിന്‍ബലമില്ലാത്ത ഈ ഗീബല്‍സിയന്‍ നുണകള്‍ക്ക് കേരളം മാപ്പ് തരില്ല !!!!
മത സ്പര്‍ധ വളര്‍ത്തുകയും വര്‍ഗീയതക്ക് വളമാകുകയും ചെയ്യുന്ന വസ്തുതാ വിരുദ്ധ പ്രചരണങ്ങള്‍ നടത്തിയ സെന്‍കുമാറിനെ യു.എ.പി.എ ഇട്ടു കേസെടുക്കണം.