ഇന്ത്യയിലെ ദോഹ ബേങ്ക് ബ്രാഞ്ചുകളില്‍ ഖത്വര്‍ റിയാല്‍ മാറാനാകും

ദോഹ: ഖത്വരി റിയാല്‍ ദോഹ ബേങ്കിന്റെ ഇന്ത്യയിലെ ശാഖകളില്‍ ഇന്ത്യന്‍ രൂപക്ക് പകരമായി മാറാവുന്നതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ആര്‍ സീതാരാമന്‍ പറഞ്ഞു. നിലവിലുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ ബ്രാഞ്ചുകളില്‍ ഖത്വര്‍ റിയാല്‍ ഇന്ത്യന്‍ രൂപക്ക് പകരമായി മാറാവുന്നതാണെന്ന എല്ലാ ഉറപ്പും നല്‍കുന്നു. എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തങ്ങളുടെ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെടാമെന്ന കാര്യം ഇന്ത്യയിലെ എല്ലാ ബേങ്കുകളെയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഖത്വരി ബേങ്കുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും എക്‌സ്‌ചേഞ്ച് ഹൗസുകള്‍ക്കും കറന്‍സി എക്‌സ്‌ചേഞ്ച് സംബന്ധമായും കറന്‍സി നോട്ടുകളുടെ വിതരണം സംബന്ധിച്ചും എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സീതാരാമന്‍ പറഞ്ഞു.  
Posted on: July 9, 2017 9:19 pm | Last updated: July 9, 2017 at 9:19 pm

ദോഹ: ഖത്വരി റിയാല്‍ ദോഹ ബേങ്കിന്റെ ഇന്ത്യയിലെ ശാഖകളില്‍ ഇന്ത്യന്‍ രൂപക്ക് പകരമായി മാറാവുന്നതാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. ആര്‍ സീതാരാമന്‍ പറഞ്ഞു. നിലവിലുള്ള തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇന്ത്യയിലെ ബ്രാഞ്ചുകളില്‍ ഖത്വര്‍ റിയാല്‍ ഇന്ത്യന്‍ രൂപക്ക് പകരമായി മാറാവുന്നതാണെന്ന എല്ലാ ഉറപ്പും നല്‍കുന്നു. എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് തങ്ങളുടെ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ബന്ധപ്പെടാമെന്ന കാര്യം ഇന്ത്യയിലെ എല്ലാ ബേങ്കുകളെയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ഖത്വരി ബേങ്കുകള്‍ എല്ലാ ഉപഭോക്താക്കള്‍ക്കും എക്‌സ്‌ചേഞ്ച് ഹൗസുകള്‍ക്കും കറന്‍സി എക്‌സ്‌ചേഞ്ച് സംബന്ധമായും കറന്‍സി നോട്ടുകളുടെ വിതരണം സംബന്ധിച്ചും എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും സീതാരാമന്‍ പറഞ്ഞു.