യുവമോര്‍ച്ച-ഡിവൈഎഫ്‌ഐ സംഘര്‍ഷം; പുതുപ്പള്ളിയില്‍ നാളെ ഹര്‍ത്താല്‍

Posted on: July 7, 2017 8:16 pm | Last updated: July 7, 2017 at 8:16 pm

കോട്ടയം: പുതുപ്പള്ളി യില്‍ നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പുതുപ്പള്ളിയില്‍ യുവമോര്‍ച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഏഴ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തിനിടെ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോട്ടയത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അതേസമയം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രക്രോപനം കൂടാതെ ആക്രമണം നടത്തിയെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു