ജിഎസ്ടി സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ വ്യാപാരികള്‍ക്ക് 1 ലക്ഷം രൂപ വരെ പിഴയും തടവും

Posted on: July 7, 2017 7:20 pm | Last updated: July 8, 2017 at 9:59 am

ഡല്‍ഹി: ഉത്പന്നങ്ങളില്‍ ജിഎസ്ടി സ്റ്റിക്കര്‍ ഒട്ടിച്ചില്ലെങ്കില്‍ വ്യാപാരികള്‍ 1 ലക്ഷം രൂപ വരെ പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. കേന്ദ്ര ഭക്ഷ്യ, ഉപഭോക്തൃ കാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. ജിഎസ്ടി വന്നതിനു ശേഷം ചില ഉത്പന്നങ്ങള്‍ക്ക് വില കൂടിയിട്ടുണ്ട്. ചില ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞിട്ടുണ്ട്. ഓരോ ഉത്പന്നങ്ങളിലും പുതിയ െ്രെപസ് ടാഗ് ഉണ്ടാകണമെന്ന് മന്ത്രി വ്യക്തമാക്കി. പഴയ സ്‌റ്റോക്കുകള്‍ സെപ്റ്റംബറോടെ വിറ്റുതീര്‍ക്കണമെന്നും വ്യാപാരികള്‍ക്ക് നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശം ലംഘിച്ചെന്നു കണ്ടാല്‍ കര്‍ശനമായ ശിക്ഷകളായിരിക്കും ലഭിക്കുക. പുതിയ െ്രെപസ് ടാഗ് വെച്ചിട്ടില്ലെന്ന കാര്യം ആദ്യ തവണ ശ്രദ്ധയില്‍ പെട്ടാല്‍ 25,000 രൂപയായിരിക്കും പിഴ.

രണ്ടാമത്തെ തവണ ഇത് 50,00 രൂപയാകും. മൂന്നാമതും നിര്‍ദ്ദേശം ലംഘിച്ചെന്നു കണ്ടാല്‍ 1 ലക്ഷം രൂപ വരെ പിഴ ലഭിക്കാം. കൂടാതെ ഒരു വര്‍ഷം ജയില്‍ ശിക്ഷയും ലഭിക്കും. ജിഎസ്ടിയെക്കുറിച്ച് സംശയങ്ങളുള്ളവര്‍ക്ക് അതു പരിഹരിക്കാന്‍ കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും മന്ത്രി അറിയിച്ചു. നേരത്തേ രൂപീകരിച്ചിട്ടുള്ള ഹെല്‍പ് ലൈനിലേക്ക് നിരവധി ആളുകള്‍ വിളിക്കാറുണ്ടെന്നും ഇതുവരെ 700 ല്‍ അധികം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും രാംവിലാസ് പാസ്വാന്‍ പറഞ്ഞു.