സന്ദേശ് ജിങ്കാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ കോട്ടകാക്കും

താരവുമായി ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിച്ചു
Posted on: July 7, 2017 4:48 pm | Last updated: July 8, 2017 at 12:00 am

കൊച്ചി: പ്രതിരോധ നിരയിലെ കരുത്തുറ്റ താരമായ സന്ദേശ് ജിങ്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി വീണ്ടും ബൂട്ടണിയും. ജിങ്കാനുമായി ബ്ലാസ്റ്റേഴ്‌സ് മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു. നേരത്തെ, സികെ വിനീതിനെയും ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയിരുന്നു. 3.8 കോടി രൂപക്കാണ് കരാര്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്ന് സീസണിലും പഞ്ചാബിലെ ചണ്ഡീഗഢ് സ്വദേശിയായ ജിങ്കാന്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായ ജിങ്കാന് കേരളത്തില്‍ ഏറെ ആരാധകരുണ്ട്. നിലവില്‍ ബെംഗളൂരു എഫ്‌സിക്ക് വേണ്ടി ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചുവരികയായിരുന്നു. 2011ല്‍ യുനൈറ്റഡ് സിക്കിമിലൂടെയാണ് ജിങ്കാന്‍ കളി തുടങ്ങുന്നത്. 2014ല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ ചേര്‍ന്നു. ലോണ്‍ അടിസ്ഥാനത്തില്‍ സ്‌പോര്‍ട്ടിംഗ് ഗോവ, ഡിഎസ്‌കെ ശിവാജിയന്‍സ് എന്നിവര്‍ക്കും വേണ്ടി കളിച്ചിരുന്നു.