കോഴിയിറച്ചി 87 രൂപയില്‍ അധികം വിറ്റാല്‍ കര്‍ശന നടപടിയെന്ന് ധനമന്ത്രി

Posted on: July 7, 2017 3:19 pm | Last updated: July 8, 2017 at 9:46 am
SHARE

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ കോഴിയിറച്ചി 87 രൂപയില്‍ അധികം വിറ്റാല്‍ കര്‍ശന നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജിഎസ്ടിയുടെ മറവില്‍ സാധനങ്ങള്‍ വിലകൂട്ടി വിറ്റാല്‍ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സപ്ലൈക്കോയില്‍ 52 ഇനങ്ങളുടെ വില കുറച്ചതായും മന്ത്രി പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് വ്യാപാരികള്‍ നികുതിയിളവ് നല്‍കണം. എംആര്‍പിയില്‍ കൂടിയ വിലക്ക് ഉത്പന്നങ്ങള്‍ വില്‍ക്കരുത്. കടകളില്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here