കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമക്ക് നല്‍കി കോഴിക്കോട്ടെ ടാക്‌സി ഡ്രൈവര്‍ മാതൃകയായി

Posted on: July 7, 2017 3:10 pm | Last updated: July 7, 2017 at 2:45 pm

താമരശ്ശേരി: കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമക്ക് തിരിച്ചുനല്‍കി ടാക്‌സി ഡ്രൈവര്‍ മാതൃകയായി. താമരശ്ശേരിയിലെ ടാക്‌സി ഡ്രൈവര്‍ കാരാടി പുത്തന്‍വീട്ടില്‍ സജീവനാണ് മാതൃക കാണിച്ചത്.

താമരശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിലെ ടാക്‌സി സ്റ്റാന്‍ഡില്‍ നിന്നാണ് ഒന്നര പവന്‍ വരുന്ന സ്വര്‍ണമാല കളഞ്ഞുകിട്ടിയത്. ഇത് താമരശ്ശേരി പോലീസില്‍ ഏല്‍പ്പിക്കുകയും ആഭരണം നഷ്ടപ്പെട്ടവര്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെടണമെന്ന് വാട്‌സാപ്പിലൂടെ സന്ദേശം നല്‍കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഉടമയായ താമരശ്ശേരി സ്വദേശിനി അസ്മ പോലീസ് സ്റ്റേഷനിലെത്തി. സജീവന്‍ പോലീസിന്റെ സാന്നിധ്യത്തില്‍ മാല ഇവര്‍ക്ക് കൈമാറി.