Connect with us

Socialist

നടിയെ ആക്രമിച്ച കേസ്: ആ പ്രതി പ്രമുഖനായ വല്ല ബംഗാളി ആകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു: സന്തോഷ് പണ്ഡിറ്റ്

Published

|

Last Updated

കോഴിക്കോട്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി പ്രമുഖനായ വല്ല ബംഗാളിയും ആകല്ലേയെന്ന് സന്തോഷ് പണ്ഡിറ്റ്. പ്രമുഖ നടിക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണം. യഥാര്‍ത്ഥ പ്രതികളെ പോലീസ് ഉടനെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

പ്രമുഖ നടിക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണം. യഥാര്‍ത്ഥ പ്രതികളെ പോലീസ് ഉടനെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നു. രാവിലെ മുതല്‍ രാത്രി വരെയുള്ള ചാനല്‍ ചര്‍ച്ചകളും നിഴല്‍ നോക്കി വെടിവയ്ക്കുന്ന ഊഹാപോഹങ്ങളും കണ്ടുമടുത്തു. വാട്ടീസ് ദ ട്രൂത്ത്, ഈശ്വരാ ആ പ്രതി പ്രമുഖനായ വല്ല ബംഗാളിയും ആകല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഹോപ് ഫോര്‍ ദ ബെസ്റ്റ്.അതോടൊപ്പം മഹാനായ കലാകാരന്‍ കലാഭവന്‍ മണി സാറിന്റെ മരണകാരണം അറിയുവാനും എല്ലാവര്‍ക്കുംതാല്‍പരൃമുണ്ട്. മിഷേലിന്‌ടെ മരണകാരണം …..ഇനിയും സതൃം തെളിഞ്ഞോ ?ഈ വാര്‍ത്തകള്‍ക്കിടയില്‍ പാവം നഴ്‌സുമാരുടെ നൃായമായ അവകാശത്തിനു വേണ്ടിയുള്ള സമരവും, ഏടഠ യുടെ മറവില്‍ ചിലര്‍ നടത്തുന്ന കൊള്ള ലാഭത്തിന്‌ടെ ന്യൂസ്, ചൈനയുടെട യുദ്ധ ഭീഷണി, മൂന്നാര്‍ കയ്യേറ്റം ഇഷ്യൂ, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം അടക്കം ഒന്നും ആര്‍ക്കും ചര്‍ച്ച ചെയ്യുവാന്‍ സമയമില്ല…കഷ്ടം…

 

---- facebook comment plugin here -----

Latest