Connect with us

National

ലാലുപ്രസാദ് യാദവിന്റെയും സഹായികളുടെയും വീടുകളില്‍ സിബിഐ റെയ്ഡ്

Published

|

Last Updated

പാട്‌ന: അഴിമതി ആരോപണത്തില്‍ ആര്‍ജെഡി നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ലാലുപ്രസാദ് യാദവ്,ഭാര്യ റാബ്രി ദേവി,മകന്‍ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെ സിബിഐ കേസ് രജസ്റ്റര്‍ ചെയ്തു.

അനധികൃതമായി ഒരു സ്വകാര്യ കമ്പനിക്ക് ടെന്‍ഡര്‍ അനുവദിച്ചതിലൂടെ രണ്ടേക്കര്‍ ഭൂമി സ്വന്തമാക്കിയെന്നാണ് ലാലുവിനെതിരേയുള്ള കേസ്. ഇന്ന് രാവിലെ മുതല്‍ ലാലുവിന്റെയും സഹായികളുടെയും വീടുകളില്‍ സിബിഐ റെയ്ഡ് നടക്കുകയാണ്.

2006ല്‍ റെയില്‍വേ മന്ത്രിയായിരിക്കെ ഐആര്‍സിടിയുടെ കീഴിലുള്ള ഹോട്ടലുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ കമ്പനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കേസ്. ലാലുപ്രസാദിന്റെ കുടുംബത്തിന് പുറമെ ഐആര്‍സിടിസി മുന്‍ മാനേജിംഗ് ഡയറക്ടര്‍ പി.കെ. ഗോയല്‍, ലാലുവിന്റെ സഹായി പ്രേം ചന്ദ ഗുപ്തയുടെ ഭാര്യ സരള ഗുപ്ത എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

2006 ജനുവരിയില്‍ ഐആര്‍സിടിസി റാഞ്ചിയിലേയും പുരിയിലേയും ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുത്തിരുന്നു. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ഇവയുടെ നടത്തിപ്പു ചുമതല 15 വര്‍ഷത്തേക്ക് ലീസിന് നല്‍കുകയായിരുന്നു. ബിഎന്‍ആര്‍ ഹോട്ടലുകള്‍ ഏറ്റെടുക്കാന്‍ കരാര്‍ തുകയായി 15.45 കോടിയും ലൈസന്‍സസ് ഫീസായി 9.96 കോടിയുമാണ് സുജാത ഹോട്ടല്‍സ് പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയത്. ഈ കരാര്‍ നല്‍കിയതിനു പകരമായി രണ്ടേക്കര്‍ ഭൂമി ലാലുപ്രസാദ് യാദവിന് ലഭിച്ചതായാണ് പരാതി.