ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കുക! ഹൃദയാഘാത സാധ്യതയുണ്ട്

  • അമിതമായ ക്ഷീണവും അകാരണമായ ഉറക്കം തൂങ്ങലും ഹൃദയധമനികളില്‍ ആവശ്യത്തിന് രക്തം പമ്പ് ചെയ്യപ്പെടുന്നില്ലെന്നതിന്റെ സൂചനയാണ്.
  • ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുതുടങ്ങുന്നതോടെ ശ്വാസ തടസ്സം നേരിടും.
Posted on: July 6, 2017 9:43 pm | Last updated: August 18, 2017 at 9:12 pm

പെട്ടെന്നുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഹൃദയാഘാതം. ഹൃദയ ധമനികളില്‍ കൊഴുപ്പടിഞ്ഞ് രക്തചംക്രമണം തടസ്സപ്പെടുമ്പോഴാണ് ഹൃദയം പണിമുടക്കുന്നത്. പുതില കാലത്തെ ജീവിത ശൈലിയും ഭക്ഷ്യസംസ്‌കാരവും ഹൃദയാഘാതം എളുപ്പത്തില്‍ ക്ഷണിച്ചു വരുത്തും.

എന്നാല്‍ ഹൃദയാഘാതം പലരിലും പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല എന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഭൂരിഭാഗം പേരിലും ചുരുങ്ങിയത് ഒരു മാസം മുമ്പെങ്കിലും ഹൃദയം ഇതിന്റെ സൂചനകള്‍ നല്‍കിത്തുടങ്ങും. ഈ സൂചനകള്‍ യഥാസമയം തിരിച്ചറിഞ്ഞ് പരിഹാരം കണ്ടാല്‍ ഹൃദയാഘാതത്തെ ഒരു പരിധി വരെ അകറ്റി നിര്‍ത്താം.

  • അമിതമായ ക്ഷീണവും അകാരണമായ ഉറക്കം തൂങ്ങലും ഹൃദയധമനികളില്‍ ആവശ്യത്തിന് രക്തം പമ്പ് ചെയ്യപ്പെടുന്നില്ലെന്നതിന്റെ സൂചനയാണ്.
  • ഹൃദയധമനികളില്‍ കൊഴുപ്പ് അടിഞ്ഞുതുടങ്ങുന്നതോടെ ശ്വാസ തടസ്സം നേരിടും.
  • തളര്‍ച്ചയാണ് മറ്റൊരു സൂചന. രക്തചംക്രമണം ശരിയായ രീതിയില്‍ നടക്കാതെ വരുമ്പോള്‍ മസിലുകള്‍ക്ക് ആവശ്യത്തിന് ഊര്‍ജം ലഭിക്കില്ല. ഇത് തളര്‍ച്ചക്ക് കാരണമാകും.
  • നെഞ്ചില്‍ തുടര്‍ച്ചയായി അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുവെങ്കില്‍ ഡോക്ടറെ കാണാന്‍ താമസിക്കരുത്. നെഞ്ചില്‍ കൂടുതല്‍ സമ്മര്‍ദം അനുഭവപ്പെടുന്നത് ഹൃദയാഘാത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ്.
  • തലചുറ്റലും കുളിരും അനുഭവപ്പെടുന്നതാണ് മറ്റൊരു പ്രശ്‌നം.
  • മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടൊപ്പം പനിയും ജലദോഷവും തുടര്‍ച്ചയായി ഉണ്ടാകുന്നുവെങ്കില്‍ ഉടനടി ഡോക്ടറെ കാണണം.