Connect with us

International

ഇനിയും സമയപരിധി നീട്ടില്ലെന്ന് സഊദി

Published

|

Last Updated

ജിദ്ദ: അറബ് രാഷ്ട്രങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം പിന്‍വലിക്കുന്നതിന് അവരുടെ ഉപാധികള്‍ അംഗീകരിക്കാന്‍ ഖത്വറിന് അനുവദിച്ച സമയപരിധി ഇനി നീട്ടില്ലെന്ന് സഊദി. സമയപരിധി ഇന്ന് അവസാനിക്കുമെന്ന് സഊദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.

13 ഉപാധികളാണ് അറബ് രാഷ്ട്രങ്ങള്‍ ഖത്വറിന് മുന്നില്‍ വെച്ചിരിക്കുന്നത്. മുസ്‌ലിം ബ്രദര്‍ഹുഡ് അടക്കം തീവ്രവാദി ബന്ധമുള്ള സംഘടനകളുമായി ബന്ധം ഉപേക്ഷിക്കുക, ഇറാനുമായുള്ള ബന്ധം ഉപേക്ഷിക്കുക, അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടുക, ഖത്വറിലെ തുര്‍ക്കിയുടെ സൈനിക സാന്നിധ്യം ഒഴിവാക്കുക തുടങ്ങിയ ഉപാധികളാണ് സഊദി മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്ന് ഖത്വര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കുവൈത്ത് ഇടപെടുകയും ഉപാധികള്‍ പാലിക്കാന്‍ ഖത്വറിന് ജൂലൈ മൂന്ന് വരെ സമയം നല്‍കുകയുമായിരുന്നു. ഈ സമയ പരിധി അവസാനിച്ചതോടെയാണ് വീണ്ടും രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നല്‍കിയത്.

കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മേഖലയിലെ തീവ്രവാദ സംഘടനകളെ സഹായിക്കുന്നു എന്നാരോപിച്ച് സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ഖത്വറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്.