കെ.സുധാകരന് തെറ്റുപറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ്

Posted on: July 5, 2017 10:37 am | Last updated: July 5, 2017 at 12:24 pm

തിരുവനന്തപുരം: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന്റെ കേസില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ മധ്യസ്ഥശ്രമം അംഗീകരിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസ്.ഇക്കാര്യ.ത്തില്‍ സുധാകരന് തെറഅറ് പറ്റി. വിഷയത്തില്‍ കെപിസിസിക്ക പരാതിനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ.സുധാരനെതിരെ പാലക്കാട് ഡിസിസിയും രംഗത്തെത്തി. മധ്യസ്ഥശ്രമം നടത്തിയത് നേതൃത്വം അറിയാതെയാണെന്നും നടപടി കൈക്കൊള്ളണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.