കെ. സുധാകരന്‍ കൈക്കൂലി വാങ്ങി കേസ് ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് ജിഷ്ണുവിന്റെ കുടുംബം

Posted on: July 5, 2017 9:25 am | Last updated: July 5, 2017 at 2:22 pm

കോഴിക്കോട്: നെഹ്‌റുഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെതിരായ കേസ് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ കൈക്കൂലി വാങ്ങി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ജിഷ്ണുവിന്റെ കുടുംബം. വ്യാജആത്മഹത്യാകുറിപ്പ് തയ്യാറാക്കുന്നതില്‍ കെ.സുധാകരന് പങ്കുണ്ട്. കൃഷ്ണദാസിനൊപ്പം ചേര്‍ന്ന് സുധാകരന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും സുധാകരനെതിരെ കേസെടുക്കണമെന്നും ജിഷണുവിന്റെ കുടുംബം ആവശ്യപ്പെട്ടു.

നെഹ്‌റുഗ്രൂപ്പുമായി രഹസ്യ ചര്‍ച്ചയ്‌ക്കെത്തിയ കെ സുധാകരനെ ഇന്നലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരിക്കുന്നു. പാലക്കാട് ചെര്‍പ്പുളശേരിയിലെ ഒരു വീട്ടിലാണ് സുധാകരനെ തടഞ്ഞുവെച്ചത്.

പി കെ കൃഷ്ണദാസിന്റെ സഹോദരന്‍ കൃഷ്ണകുമാര്‍, നെഹ്‌റു ഗ്രൂപ്പിന്റെ പി ആര്‍ ഓ എന്നിവരും മര്‍ദ്ദനമേറ്റ എല്‍ എല്‍ ബി വിദ്യാര്‍ഥിയുടെ വീട്ടുകാര്‍ എന്നിവരും ഈ വീട്ടില്‍ എത്തിയിരുന്നു.
ഈ വിവരം അറിഞ്ഞെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ഒത്തുതീര്‍പ്പ് ശ്രമം എന്നാരോപിച്ച് കെ സുധാകരനെ തടഞ്ഞുവെച്ചത്.