ബശീര്‍ പുരസ്‌കാരം മലയാള സര്‍വകലാശാലക്ക്

Posted on: July 4, 2017 11:07 pm | Last updated: July 4, 2017 at 11:07 pm

കോഴിക്കോട്: ഗള്‍ഫ് മലയാളികളുടെ സാംസ്‌കാരിക സംഘടനയായ പ്രവാസി ദോഹയുടെ ഇരുപത്തിമൂന്നാമത് ബശീര്‍ പുരസ്‌കാരം തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലക്ക് ലഭിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
നാല് വര്‍ഷമായി സര്‍വകലാശാല മാതൃഭാഷയുടെ വളര്‍ച്ചക്ക് നല്‍കുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. മുന്‍ വര്‍ഷങ്ങളില്‍ വ്യക്തികള്‍ക്ക് നല്‍കിയിരുന്ന ബശീര്‍ പുരസ്‌കാരം ആദ്യമായാണ് സ്ഥാപനത്തിന് നല്‍കുന്നത്. 50,000 രൂപയും ശില്‍പ്പവും, പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.