Connect with us

International

ഉത്തര കൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

Published

|

Last Updated

സിയോള്‍: ഉത്തര കൊറിയ വീണ്ടും ബാലസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ. വടക്കന്‍ പ്യോംഗാങ്ങിലെ ബാംഗ്ഹ്യൂണില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയയെ ഉദ്ധരിച്ച് യോന്‍ഹപ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലക്കുള്ളിലാണ് മിസൈല്‍ പതിച്ചതെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. മിസൈല്‍ 40 മിനുട്ടിനിടെ 930 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. ഉത്തര കൊറിയ ഈ വര്‍ഷം വിക്ഷേപിക്കുന്ന 11ാമത്തെ മിസൈല്‍ ആണിത്. ഉത്തര കൊറിയന്‍ ഭീഷണി നേരിടാന്‍ ദക്ഷിണ കൊറിയ- അമേരിക്ക ഉച്ചകോടി നടന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു മിസൈല്‍ പരീക്ഷണം.

Latest