Connect with us

Gulf

ഖത്വറിലെ ജനസംഖ്യ 25 ലക്ഷമായി കുറഞ്ഞു

Published

|

Last Updated

ദോഹ: രാജ്യത്തെ ജനസംഖ്യ 25 ലക്ഷത്തിലെത്തി. ജൂണ്‍ അവസാനത്തെ കണക്കാണിത്. ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
ഈദ്, സ്‌കൂള്‍ അവധിക്ക് പ്രവാസികള്‍ വലിയ തോതില്‍ സ്വദേശത്തേക്കു മടങ്ങിയതാണ് കാരണം. അയല്‍ രാജ്യങ്ങളുടെ ഉപരോധത്തിന്റെ നിഴലിലാണെങ്കിലും രാജ്യത്ത് ഈദ് അവധി ആഘോഷിക്കാന്‍ പ്രധാന സ്ഥലങ്ങളില്‍ എത്തുന്നവരില്‍ കാര്യമായ കുറവ് വന്നിരുന്നില്ല.

ജൂണ്‍ അവസാനത്തില്‍ 2,545,820 പേരാണ് രാജ്യത്തെ ജനസംഖ്യയെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. തൊട്ടു മുമ്പുള്ള കണക്ക് പ്രകാരം 1,55,000 ഓളം പേര്‍ കുറവാണിത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 69,000 പേര്‍ കൂടുതലുമാണ്.

അതേസമയം, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഖത്വറിലെ ജനസംഖ്യാ വളര്‍ച്ചയില്‍ വലിയ കുറവുണ്ടായി. നിരവധി പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്കു നീങ്ങുന്നതിനാല്‍ തൊഴിലാളികളുടെ ആവശ്യകത കുറഞ്ഞതാണ് കാരണം. ചെലവ് ചുരുക്കലിന്റെ ഭാഗമായി നിരവധി കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതും ഇതിനു കാരണമായി.

 

Latest