യുവതിയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം; സംശയം പ്രകടിപ്പിച്ച് യോഗി ആദിത്യനാഥ്‌

Posted on: July 2, 2017 8:10 pm | Last updated: July 2, 2017 at 8:10 pm
SHARE

ലക്‌നൗ: ലക്‌നൗവില്‍ മുപ്പതിയഞ്ചുകാരിയായ യുവതിയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു ആക്രമണം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആദിത്യനാഥ് പറഞ്ഞു. യുവതിയ്ക്ക് നേരെയുള്ള ആക്രമണം നടന്നു ഒരു ദിവസത്തിനു ശേഷമാണ് യോഗിയുടെ വിവാദപ്രസ്താവന.

ഇത് നാലാം തവണയാണ് യുവതിയ്ക്ക് പീഡനം നേരിടേണ്ടി വരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി എട്ടിനും ഒന്‍പതിനും ഇടയില്‍ യുവതി വെള്ളമെടുക്കാന്‍ ഹോസ്റ്റലില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ആസിഡ് എറിയുകയായിരുന്നു. ആക്രമണം നടക്കുമ്പോള്‍ യുവതിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് മുഖത്തിന്റെ വലതുഭാഗത്ത് പൊള്ളലേറ്റ യുവതി ലക്‌നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here