Connect with us

National

ജിഎസ്ടി; തിരക്കൊഴിഞ്ഞ് വാണിജ്യ നികുതി ചെക്‌പോസ്റ്റുകള്‍

Published

|

Last Updated

കൊല്ലം: ജിഎസ്ടി പ്രാബല്യത്തില്‍ എത്തിയതോടെ തിരക്കൊഴിഞ്ഞ് തെക്കന്‍ കേരളത്തിലെ പ്രധാന വാണിജ്യ നികുതി ചെക് പോസ്റ്റുകള്‍. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിലെ കാാത്തിരിപ്പുകള്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ബില്ലിന്റെ കോപ്പി മാത്രം കാണിച്ച് ലോറികള്‍ കേരളത്തിലേക്ക് പ്രവേശിക്കുകയാണ്. ലോറി െ്രെഡവരെല്ലാം പുതിയ നികുതി സംവിധാനത്തെ ആഹ്‌ളാദത്തോടെയാണ് വരവേറ്റത്. ചെക്ക് പോസ്റ്റിലെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പും തിരക്കുമെല്ലാം ഇപ്പോള്‍ ഇല്ലാതായെന്നും വളരെ എളുപ്പം ചെക്ക് പോസ്റ്റ് കടന്നു പോകുവാന്‍ സാധിക്കുന്നുണ്ടെന്നും ലോറി െ്രെഡവര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

വാഹനത്തില്‍ നിന്ന് ജീവനക്കാര്‍ക്ക് ഇറങ്ങാതെ തന്നെ ചെക്‌പോസ്റ്റ് ഉദ്യോഗസ്ഥര്‍ വാഹനത്തിനടുത്തെത്തി ബില്ലിന്റെ കോപ്പി കൈപ്പറ്റും. അല്ലാത്ത പക്ഷം ചെക്‌പോസറ്റ് കവാടത്തില്‍ നല്‍കിയാല്‍ മതി. വാഹനങ്ങളില്‍ സംശയം തോന്നിയാല്‍ സ്‌ക്വാഡിനെ അറിയിക്കാം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തന്നെ തമിഴ്‌നാട് അതിര്‍ത്തിയിലെ പുളിയറ വാണിജ്യ നികുതി ചെക്‌പോസ്റ്റ് അടച്ചുപൂട്ടിയിരുന്നു. തമിഴ്‌നാട്ടിലെ മറ്റു ചെക്ക് പോസ്റ്റുകളും ഇന്നത്തോടെ അടച്ചു പൂട്ടിയിട്ടുണ്ട്‌

---- facebook comment plugin here -----

Latest