ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈന

Posted on: June 29, 2017 8:50 pm | Last updated: June 29, 2017 at 10:51 pm

ബീജിംഗ്: സിക്കിമില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ തയ്യാറാകണമെന്നും പ്രശ്‌നങ്ങള്‍ അര്‍ഥവത്തായ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും ചൈന. ഇന്ത്യന്‍ സൈന്യം ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കാംഗ് മുന്നറിയിപ്പ് നല്‍കി.

ഇന്ത്യ സിക്കിമില്‍ കടന്നാക്രമണം നടത്തുകയാണെന്നും ഇത് ഗുരുതര പ്രത്യാഘാതത്തിനിടയാക്കുമെന്നും ലു വ്യക്തമാക്കി.