പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കില്ലെന്ന് മോദി; ഇന്ത്യ അഹിംസയുടെ നാട്‌

Posted on: June 29, 2017 1:38 pm | Last updated: June 29, 2017 at 6:57 pm
SHARE

അഹമ്മദാബാദ്: ഗോരക്ഷയുടെ പേരില്‍ അക്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമം ഒന്നിനും പരിഹാരമല്ല. ഇന്ത്യ അഹിംസയുടെ നാടാണ്. ഇന്ത്യ മഹാത്മാഗാന്ധിയുടെ നാടാണ്. എന്തുകൊണ്ടാണ് നമ്മള്‍ ഇത് മറക്കുന്നതെന്നും മോദി ചോദിച്ചു. മഹാത്മാഗാന്ധിയുടെ ചിന്തകള്‍ ലോകം ഇന്ന് നേരിടുന്ന വെല്ലുവളികള്‍ക്ക് പരിഹാരമാണ്. ഗാന്ധിജിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നാം പ്രയത്‌നിക്കണം.

പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല-മോദി പറഞ്ഞു. സബര്‍മതി ആശ്രമത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശുസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നിരവധി പേരാണ് കൊല്ലപ്പെട്ടത്. അടുത്തിടെ ജുനൈദ് എന്ന 19 കാരനെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.