യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഇരക്കൊപ്പമെന്ന് കോടിയേരി

ദേവികുളം സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ മാറ്റാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടില്ല
Posted on: June 28, 2017 10:58 am | Last updated: June 28, 2017 at 11:55 am

തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കേസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. നടിയെ വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ ആരും നടത്തരുത്. പ്രസ്താവനകള്‍ നടത്തുമ്പോള്‍ എല്ലാവരും സംയമനം പാലിക്കണമെന്നും കോടിയേരി പറഞ്ഞു.

ദേവികുളം സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ മാറ്റാന്‍ സിപിഎം ആവശ്യപ്പെട്ടിട്ടില്ലന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു ആവശ്യം സിപിഎം ഉന്നയിക്കാത്തത് കൊണ്ടാണ് സബ്കലക്ടര്‍ ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നതെന്നും കോടിയേരി പറഞ്ഞു.