പുതുവൈപ്പ് സമരം: പോലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍

Posted on: June 27, 2017 4:52 pm | Last updated: June 27, 2017 at 8:45 pm

കൊച്ചി: പുതുവൈപ്പില്‍ ഐഒസി പ്ലാന്റിനെതിരായ സമരത്തിലെ പോലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് അതിക്രമം മറയ്ക്കാനാണ്‌ സമരത്തില്‍ തീവ്രവാദ സാന്നിധ്യം ഉണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷ ഭീഷണിയുണ്ടെന്നും പറയുന്നതെന്ന് മുനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചു.
സംഭവത്തില്‍ ഡിസിപി യതീഷ് ചന്ദ്ര ജൂലൈ 17ന് മനുഷ്യാവകാശ കമ്മീഷനു മുമ്പാകെ ഹാജരായി വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

നിയമം പോലീസ് നടപ്പാക്കുകയാണ് വേണ്ടതെന്നും പോലീസിന് ശിക്ഷിക്കാന്‍ അധികാരമില്ലെന്നും കമ്മീഷന്‍ അധ്യക്ഷന്‍ പി മോഹന്‍ ദാസ് പറഞ്ഞു.