Kerala
നടിയെ ആക്രമിച്ച കേസ്: അന്വേഷണം ശരിയായ ദിശയിലെന്ന് സുരേഷ് ഗോപി

പാലക്കാട്: നടിയെ ആക്രമിച്ച കേസില്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കേസ് അന്വേഷണം ഇപ്പോള്‍ കൃത്യമാണ്. പോലീസ് എല്ലാ വശവും അന്വേഷിക്കുന്നുണ്ട്. അതിനെവഴിതെറ്റിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഒന്നും ചെയ്യരുതെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
---- facebook comment plugin here -----