ഈദുള്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Posted on: June 25, 2017 5:57 pm | Last updated: June 25, 2017 at 8:07 pm
SHARE

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഈദുള്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്നു. കാരുണ്യത്തിന്റെയും സഹനത്തിന്റെയും ദാനധര്‍മ്മത്തിന്റെയും മഹത്തായ സന്ദേശമാണ് പുണ്യ റംസാന്‍ പങ്കുവയ്ക്കുന്നതെന്നും ഇത് എല്ലാവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലാണ് മോദി ആശംസകള്‍ നേര്‍ന്നത്.

റംസാന്‍ മാസത്തില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ മുന്‍ കൈയെടുത്ത ഉത്തര്‍പ്രദേശിലെ ബിജിനോര്‍ ജില്ലയിലെ മുബാരക്പൂര്‍ ഗ്രാമവാസികളെ പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. പദ്ധതിക്കായി സര്‍ക്കാര്‍ 17 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ അനുവദിച്ച ഫണ്ട് അവര്‍ തിരിച്ചു നല്‍കുകയും റംസാന്റെ ഭാഗമായി സ്വന്തമായി പണം കണ്ടെത്തി ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുകയായിരുന്നു. ഇത് ജനങ്ങള്‍ക്ക് വലിയൊരു മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here