International
അഫ്ഗാനിലെ സല്‍മ ഡാമില്‍ താലിബാന്‍ ആക്രമണം; പത്ത് സൈനികര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹെര്‍ത്തില്‍ ഇന്ത്യ നിര്‍മിച്ചുനല്‍കിയ സല്‍മ ഡാമിനടുത്തുണ്ടായ താലിബാന്‍ ആക്രമണത്തില്‍ പത്ത് അഫ്ഗാന്‍ സൈനികര്‍ മരിച്ചു. തുടര്‍ന്ന് സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ഡാ ലക്ഷ്യം വെച്ചല്ല ആക്രമണം നടന്നതെന്ന് അഫ്ഗാനിലെ ഇന്ത്യൻ അംബാസഡർ പറഞ്ഞു.
ചിശ്തി ജില്ലയിലെ ഒരു ചെക്ക് പോസ്റ്റ് ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുത്ത ശേഷമാണ് ഭീകരര്‍ ഡാമിന് നേരെ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് കഴിഞ്ഞ വര്‍ഷമാണ് ഹരി നദിക്ക് കുറുകെ ഇന്ത്യ ഡാം നിര്‍മിച്ചുനല്‍കിയത്.
---- facebook comment plugin here -----