National
റോപ്‌വേയിലേക്ക് മരം കടപുഴകി വീണ് ഏഴ് പേര്‍ മരിച്ചു

ശ്രീനഗര്‍: റോപ്‌വേയിലേക്ക് മരം കടപുഴകി ഒരു കുടുംബത്തിലെ നാല് പേരടക്കം ഏഴ് പേര്‍ മരിച്ചു. കാശ്മീരിലെ ബാരാമുള്ള സെക്ടറിലെ പ്രസിദ്ധമായ സ്‌കൈ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. റോപ്‌വേയിലേക്ക് മരം വീണതിനെ തുടര്‍ന്ന് ഇതിലൂടെ സഞ്ചരിക്കുകയായിരുന്ന കേബിള്‍ കാര്‍ നിലംപൊത്തുകയായിരുന്നു. കാറില്‍ സഞ്ചരിച്ചവരാണ് മരിച്ചത്.
ശക്തമായ കാറ്റും മഴയും മൂലം കൂറ്റന്‍ മരം കടപുഴകുകയായിരുന്നു. ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.
---- facebook comment plugin here -----